മെയ് 20ന് വാഹനപണിമുടക്ക് Kerala
oi-Vijesh Krishna
Published: Monday, May 16, 2011, 14:01 [IST]
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 20നു വാഹന പണിമുടക്ക്. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്.
മോട്ടോര്‍ വാഹന തൊഴിലാളികളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുമണി വരെയാണ് പണിമുടക്ക്.
ഇരുചക്രവാഹനങ്ങളും നിരത്തില്‍ ഇറക്കരുതെന്നു സമിതി അഭ്യര്‍ഥിച്ചു. വില വര്‍ധന പിന്‍വലിക്കുന്നതു വരെ ഘട്ടം ഘട്ടമായി സമരം നടത്താനാണു തീരുമാനം.
English summary
A motor vehicle strike led by Motor Workers Joint Panel will be observed on May 20, Friday, all over the state in protest against the steep hike in petrol price