സീറ്റ് ധാരണയായില്ല: മാണി

പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടന്നതെന്നും ഇനിയും ചര്‍ച്ച തുടരുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചോ, വകുപ്പുകള്‍ സംബന്ധിച്ചോ ധാരണയിലെത്തുന്ന വിധത്തിലുള്ള യാതൊരു ചര്‍ച്ചകളും ് നടന്നില്ല. പ്രാഥമിക ചര്‍ച്ച മാത്രമാണ് നടന്നത്. ചൊവ്വാഴ്ച ചര്‍ച്ച തുടരുമെന്നും മാണി വിശദീകരിച്ചു.
എന്നാല്‍ ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനങ്ങളൊന്നും ഉണ്ടാകാത്തതിന് ഉഭയകക്ഷിചര്‍ച്ച വഴിമുട്ടിയെന്നോ, പ്രതിസന്ധിയില്‍ മുങ്ങിയെന്നോ അര്‍ത്ഥമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
രാവിലെ ഒന്‍പത് മണിക്ക് കന്റോണ്‍മെന്റ് ഹൗസിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വവുമായി മാണി വീണ്ടും ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളിലൂടെ കൂടുതല്‍ ചര്‍ച്ച നടത്താനുദ്ദേശിക്കുന്നില്ലെന്ന് മാണി പറഞ്ഞു.












Click it and Unblock the Notifications