ചാണ്ടിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച

മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയും ഒപ്പം എല്ലാ ഘടകകക്ഷി നേതാക്കളും അന്നേ ദിവസം സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭാ വികസനം പിന്നീടുണ്ടാവും.
ഞായറാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു. രമേശ് ചെന്നിത്തല നേരത്തെ തന്നെ പിന്‍മാറിയതോടെ ഐകകണ്‌ഠ്യേനയാണ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തത്.
സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ ആര്‍എസ് ഗവായി കണ്ടിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ വ്യക്തമാക്കിക്കൊണ്ട് ഘടകകക്ഷി നേതാക്കള്‍ ഒപ്പിട്ട നല്‍കിയ കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications