കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണ്ടിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബുധനാഴ്ച 11.30ന് രാജ്ഭവനില്‍ ലളിതമായ ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക.

മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയും ഒപ്പം എല്ലാ ഘടകകക്ഷി നേതാക്കളും അന്നേ ദിവസം സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭാ വികസനം പിന്നീടുണ്ടാവും.

ഞായറാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു. രമേശ് ചെന്നിത്തല നേരത്തെ തന്നെ പിന്‍മാറിയതോടെ ഐകകണ്‌ഠ്യേനയാണ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തത്.

സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ ആര്‍എസ് ഗവായി കണ്ടിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ വ്യക്തമാക്കിക്കൊണ്ട് ഘടകകക്ഷി നേതാക്കള്‍ ഒപ്പിട്ട നല്‍കിയ കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.

English summary
Senior Congress leader Oommen Chandy would be sworn in as Kerala's next Chief Minister on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X