മന്ത്രിമാരെ തീരുമാനിക്കുന്നത് വിഎസ് അല്ല: ചാണ്ടി

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് ഒരു ഘടകമായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയില്‍ പങ്കാളിയാവേണ്ടതില്ലെന്ന രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ തീരുമാനമാണ്. ചെറിയ കക്ഷികള്‍ യുഡിഎഫ് മന്ത്രിസഭയില്‍ സമ്മര്‍ദ്ദ ശക്തികളാവില്ല. കെ.എം.മാണി യു.ഡി.എഫിന് മുതല്‍ക്കൂട്ടാണ്- അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മന്ത്രസഭ യില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍ തീരുമാനിക്കേണ്ടതില്ലെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചനും പറഞ്ഞിരുന്നു.












Click it and Unblock the Notifications