ടെഹ്‌റാന്‍: അല്‍ ക്വയദ് തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെടും മുമ്പ് അമേരിക്കയുടെ തടവുകാരനായിരുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമദി നെജാദ്. ഒസാമയെ തടവിലാക്കിയതിനുശേഷമാണ് സൈനികര്‍ അദ്ദേഹത്തെ വധിച്ചതെന്നതിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ നെജാദ് വെളിപ്പെടുത്തി.
അമേരിക്കന്‍ സൈന്യം ലാദനെ പിടികൂടുന്ന സമയത്ത് അദ്ദേഹം രോഗബാധിതനായിരുന്നുവെന്നും രോഗാവസ്ഥയില്‍തന്നെയാണ് ലാദനെ സൈന്യം വധിച്ചതെന്നും നെജാദ് പറഞ്ഞു.
ഒസാമയുടെ വധത്തെ ഒബാമ രാഷ്ട്രീയ നേട്ടമാക്കിയതിനെ അദ്ദേഹം വിമര്‍ശിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറാനുള്ള ഒബാമയുടെ തന്ത്രമണിത്.
അബോട്ടാബാദില്‍ യുഎസ് സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിലാണ് ലാദന്‍ കൊല്ലപ്പെടുന്നത്. അപ്പോള്‍ തന്നെ ലാദന്‍ വേട്ടയില്‍ ഇറാനിയന്‍ പ്രതിരോധമന്ത്രി അഹമ്മദ് വാഹിദി സംശയംപ്രകടിപ്പിച്ചിരുന്നു.
Al-Qaida founder Osama bin Laden was a prisoner in US custody for "sometime" before he was killed by the American military, Iranian President Mahmoud Ahmadinejad has said