കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണം തേടി മമതയ്ക്ക് ടാറ്റ ഗ്രൂപ്പിന്റെ കത്ത്

  • By Lakshmi
Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളിന്റെ നിയുക്ത മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹകരണം തേടി പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ കത്തെഴുതി. ബംഗാളില്‍ നടത്താനുദ്ദേശിക്കുന്ന നിക്ഷേപങ്ങള്‍ക്ക് പുതിയ സര്‍ക്കാരിന്റെ സഹകരണം വേണമെന്നാണ് കത്തിലെ ആവശ്യം.

ടാറ്റ ഗ്രൂപ്പിന് വേണ്ടി ഉടമസ്ഥന്‍ രത്തന്‍ ടാറ്റയുടെ വിശ്വസ്തനും ടാറ്റാ സണ്‍സ് ഡയറക്ടറുമായ മലയാളിയായ ആര്‍.കെ.കൃഷ്ണകുമാറാണ് കത്തെഴുതിയത്.

മമതയുടെ നേതൃത്വത്തില്‍ അരങ്ങേറിയ സമരത്തെ തുടര്‍ന്ന് മുമ്പ് ടാറ്റയ്ക്ക് സിംഗൂരിലെ നാനോ കാര്‍ നിര്‍മാണ പ്ലാന്റ് പദ്ധതിയില്‍ നിന്ന് പിന്‍മാറേണ്ടിവന്നിരുന്നു. സിംഗൂരും നന്ദിഗ്രാമും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ സിപിഎം നിലപാടിനോട് ബംഗാള്‍ ജനതയ്ക്ക് യോജിക്കാന്‍ കഴിയുമായിരുന്നു.

ഇതുതന്നെയാണ് മമതയ്ക്കുള്ള വോട്ടായി മാറിയതും. ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനത്ത് ടാറ്റ നടത്താന്‍ പോകുന്ന അടുത്ത വ്യവസായങ്ങളോട് മമതയുടെ സര്‍ക്കാര്‍ എന്തുതരം സമീപനമായിരിക്കും കൈക്കൊള്ളുകയെന്നത് രാഷ്ട്രീയ ലോകം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം ടാറ്റാ മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനത്തിനായി കൊല്‍ക്കത്തിയിലെത്തിയ ടാറ്റാ ചെയര്‍മാന്‍ രത്തന്‍ ടാറ്റയോട്, മമതയുമായി സംസാരിച്ചിരുന്നോ എന്നു ആരാഞ്ഞപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി.

ഇതിനിടെ, മമതാ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയാകുമെന്ന് കരുതപ്പെടുന്ന അമിത് മിശ്ര ടാറ്റയ്ക്ക് അനുകൂലമായ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. തീര്‍ച്ചയായും ടാറ്റ ബംഗാളിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മമതാ ബാനര്‍ജി അവരെ പറഞ്ഞയക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

English summary
Tata Group writes to Mamata Banerjee, seeks co-operation for future investments in West Bengal. The letter apparently has also said that the Tatas do not have any objection towards making fresh investments in West Bengal,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X