റഹ്മത്തുള്ള ലീഗില്‍ ചേര്‍ന്നു; സിപിഐ പുറത്താക്കി

ഇതിനിടെ റഹ്മത്തുള്ളയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഐ നേതാക്കള്‍ അറിയിച്ചു. റഹ്മത്തുള്ള ലീഗില്‍ചേരുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് പുറത്താക്കല്‍ തീരുമാനമെടുത്തത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറനാട്ടെ സിപിഐ സ്ഥാനാര്‍ഥിയുടെ ദയനീയ പരാജയത്തെ തുടര്‍ന്നു സംസ്ഥാന കൗണ്‍സില്‍ റഹ്മത്തുളളയോടു വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണു പാര്‍ട്ടി വിടാന്‍ തീരുമാനം എടുത്തതെന്നാണ് അറിയുന്നത്.
രാജിയുടെ കാരണങ്ങള്‍ പിന്നീടു വെളിപ്പെടുത്തുമെന്ന് റഹ്മത്തുള്ള പറഞ്ഞു.
ഏറനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ അഷ്‌റഫ് അലി കാളിയത്തിനു തിരഞ്ഞെടുപ്പില്‍ 2700 വോട്ടാണ് ലഭിച്ചത്.അതേസമയം, സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. വി അന്‍വര്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
ജില്ലയുടെ ചുമതലയുള്ള എം.റഹ്മത്തുള്ളയുടെ സ്വന്തം മണ്ഡലമാണ് ഏറനാട്. പി.വി. അന്‍വറിനെ സഹായിക്കാന്‍ റഹ്മത്തുള്ള ശ്രമിച്ചു എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. സിപിഐ പ്രാദേശിക നേതാക്കള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്കു വേണ്ടി സിപിഐ സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചത് റഹ്മത്തുള്ളയുടെ പിന്തുണയോടെയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയാണ് റഹ്മത്തുള്ള. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ സിപിഐ സ്ഥാനാര്‍ഥിയായിരുന്നു. ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications