Get Updates
Get notified of breaking news, exclusive insights, and must-see stories!

റഹ്മത്തുള്ളയ്‌ക്കെതിരെ സിപിഐ നടപടിയെടുക്കും

മലപ്പുറം: ദേശീയ കൌണ്‍സില്‍ അംഗം എം.റഹ്മത്തുള്ള മുസ്ലിം ലീഗില്‍ ചേരുന്നതായുളള വാര്‍ത്തകളെ തുടര്‍ന്ന് സിപിഐ അടിയന്തര സെക്രട്ടറിയറ്റ് യോഗം വിളിച്ചു. റഹ്മത്തുളളക്കെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ചാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.

കഴിഞ്ഞ ദിവസത്തെ പാര്‍ട്ടി യോഗത്തില്‍വരെ പങ്കെടുത്ത റഹ്മത്തുള്ള പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് ഒരു സൂചനയും നല്‍കിയില്ലെന്നും തീര്‍ത്തും വഞ്ചനാപരമായ നിലപാടാണ് റ്ഹ്മത്തുള്ളയുടേതെന്നും സിപിഐ നേതാക്കള്‍ പറയുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറനാട്ടെ സിപിഐ സ്ഥാനാര്‍ഥിയുടെ ദയനീയ പരാജയത്തെ തുടര്‍ന്നു സംസ്ഥാന കൌണ്‍സില്‍ റഹ്മത്തുളളയോടു വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണു പാര്‍ട്ടി വിടാന്‍ തീരുമാനം എടുത്തതെന്നാണു വിവരം.

ഏറനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ അഷ്‌റഫ് അലി കാളിയത്തിനു തിരഞ്ഞെടുപ്പില്‍ 2700 വോട്ടാണ് ലഭിച്ചത്.അതേസമയം, സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. വി അന്‍വര്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

ജില്ലയുടെ ചുമതലയുള്ള എം.റഹ്മത്തുള്ളയുടെ സ്വന്തം മണ്ഡലമാണ് ഏറനാട്. പി.വി. അന്‍വറിനെ സഹായിക്കാന്‍ റഹ്മത്തുള്ള ശ്രമിച്ചു എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സിപിഐ പ്രാദേശിക നേതാക്കള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്കു വേണ്ടി സിപിഐ സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചത് റഹ്മത്തുള്ളയുടെ പിന്തുണയോടെയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+