ഇടത് വോട്ടുകള്‍ ചോര്‍ന്നു: സെബാസ്റ്റ്യന്‍ പോള്‍

ഇതു ഗുരുതരമായ വീഴ്ചയാണെന്നും ഇടതുപക്ഷ സ്ഥാനാര്‍ഥിക്കു കിട്ടേണ്ട ഇടതു പക്ഷ വോട്ടുകള്‍ കിട്ടാതെ പോയെന്നും അദ്ദേഹം ആരോപിച്ചു.
എറണാകുളത്ത് ഇത്രയും കനത്ത പരാജയം പ്രതീക്ഷിച്ചിരുന്നില്ല. 15000 വോട്ടുകളാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു മറിഞ്ഞത്. പാര്‍ട്ടി ഇതേക്കുറിച്ച് അന്വേഷിക്കണം. അല്ലെങ്കില്‍ പാര്‍ട്ടിക്കു മുന്നോട്ടു പോകാന്‍ കഴിയില്ല. എറണാകുളത്ത് വിഎസ് തരംഗം ഉണ്ടായിട്ടില്ല-സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
എന്നാല്‍ വ്യക്തിപരമായ ബന്ധങ്ങളുടെ പേരിലുള്ള വോട്ടുകള്‍ പൂര്‍ണ്ണമായും തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications