മന്ത്രിസ്ഥാനം: മുരളിയുടെ സാധ്യത മങ്ങുന്നു

ഇനി ഹൈക്കമാന്റ് നേരിട്ട് ഇടപെട്ടെങ്കില്‍ മാത്രമേ മുരളിയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കൂ എന്ന അവസ്ഥയിലാണ് കാര്യങ്ങളിപ്പോള്‍. ചെന്നിത്തല മന്ത്രിയാകണമെന്ന ആവശ്യം പാര്‍്ട്ടിയ്ക്കുള്ളില്‍ ശക്തമാണ്. ഇതും മുരളിയുടെ സാധ്യത കുറയ്ക്കുന്നുവെന്നാണ് സൂചന.
അതേസമയംതന്നെ മന്ത്രിക്കസേര ലഭിക്കാന്‍ മുരളി ചരടുവലികളൊന്നും നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നകാര്യം പോലെതന്നെ പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് അദ്ദേഹം.
ഏറെനാള്‍ പാര്‍ട്ടിക്ക് പുറത്തുനിന്ന മുരളിധരന്‍ മടങ്ങിവന്ന ഉടനെ തന്നെ മന്ത്രിസ്ഥാനം നല്‍കി സ്വീകരികേണ്ട എന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും.
എന്നാല്‍ കഴിഞ്ഞ ദിവസം സഹോദരി പത്മജ വേണുഗോപാല്‍ മുരളിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
എന്തായാലും 20 അംഗ മന്ത്രിസഭയായിരിക്കും ഇത്തവണത്തെത് എന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം ലീഗിന് അഞ്ചും കേരള കോണ്‍ഗ്രസിന് മൂന്നും മന്ത്രിസ്ഥാനങ്ങള്‍ നല്‍കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് എട്ട് മന്ത്രിമാര്‍ മാത്രമായിരിക്കും ഉണ്ടാവുക.












Click it and Unblock the Notifications