പരോള്‍ വേണ്ടെന്ന് ബാലകൃഷ്ണപിള്ള

പരോള്‍ അനുവദിക്കുന്നതിന് ജയില്‍ അധികൃതര്‍ വ്യവസ്ഥകള്‍ വെച്ചതാണ് പിള്ളയെ ചൊടിപ്പിച്ചിരിക്കുന്നത്. ജയില്‍ ചട്ടത്തിന് പുറത്തുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ പിള്ള വിസമ്മതിക്കുകയായിരുന്നു.
പരോള്‍ ലഭിക്കുന്നതിനുള്ള രേഖകളെല്ലാം ജയില്‍ അധികൃതര്‍ക്കു സമര്‍പ്പിച്ച സാഹചര്യത്തില്‍ ശനിയാഴ്ച തന്നെ പിള്ളയ്ക്കു പുറത്തിറങ്ങാനാവുമെന്നാണ് കരുതിയിരുന്നത്്. പി്ന്നീട് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 12 മണിയോടെ പുറത്തിറങ്ങുമെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരും മറ്റ് അനുയായികളും ജയിലിനു പുറത്ത് കാത്തുനിന്നു.
എന്നാല്‍, രണ്ടു മണിയായിട്ടും ഒന്നും സംഭവിച്ചില്ല. ഇതോടെ കേരള കോണ്‍ഗ്രസ് (ബി) ജനറല്‍ സെക്രട്ടറി സി.വേണുഗോപാലന്‍ നായര്‍ ജയില്‍ എഡിജിപി ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബ്ബിനെ കണ്ടു കാര്യം പറഞ്ഞു. മൂന്നു മണിയോടെ ബാലകൃഷ്ണപിള്ളയെ മോചിപ്പിക്കാമെന്ന് എഡിജിപി ഉറപ്പുനല്‍കിയതായി വേണുഗോപാലന്‍ നായര്‍ സഹപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീടും കാര്യമായൊന്നും നടന്നില്ല. രാത്രി എട്ടു മണിയോടെ മുദ്രപ്പത്രത്തില്‍ എഴുതിയ വ്യവസ്ഥകളുമായി ജയിലധികൃതര്‍ അദ്ദേഹത്തിനു മുന്നിലെത്തി. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കാന്‍ പാടില്ല, പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല, കോടതിവിധിക്കു വിഘാതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല തുടങ്ങി ഒട്ടേറെ വ്യവസ്ഥകള്‍ അതിലുണ്ടായിരുന്നെന്നാണ് സൂചന.
പരോള്‍ അനുവദിക്കുമ്പോള്‍ മറ്റൊരു തടവുപുള്ളിക്കുമില്ലാത്ത വ്യവസ്ഥകള്‍ തനിക്കു മാത്രമേര്‍പ്പെടുത്തുന്നതില്‍ ബാലകൃഷ്ണപിള്ള പ്രതിഷേധിമറിയിക്കുകയും മുദ്രപ്പത്രത്തില്‍ ഒപ്പുവയ്ക്കില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. ഇതോടെ പിള്ളയുടെ പരോള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.












Click it and Unblock the Notifications