ലീഗില്‍ വന്നത് അധികാരം മോഹിച്ചല്ല: റഹ്മത്തുള്ള
മലപ്പുറം: അധികാരം മോഹിച്ചല്ല താന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നതെന്ന് എം.റഹ്മത്തുള്ള. ഒരുപാധിയുമില്ലാത്ത രാഷ്ട്രീയ മാറ്റമാണു തന്റേതെന്നും റഹ്മത്തുള്ള പറഞ്ഞു.
മുസ്ലിം ലീഗില്‍ ചേര്‍ന്ന ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അധികാരം ലക്ഷ്യമിട്ടല്ല രാഷ്ട്രീയമാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
സിപിഐയില്‍ നിന്നു കൂടുതല്‍ പേര് ലീഗിലേക്കു വരും. എന്റെ തീരുമാനം അറിഞ്ഞ പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും അതിനുള്ള സന്നദ്ധത അറിയിച്ചു. ഇപ്പോള്‍ത്തന്നെ ഒട്ടേറെ പേര് ലീഗില്‍ അംഗത്വമെടുത്തു.
ഞാന്‍ വളരെ പെട്ടെന്നാണു ലീഗില്‍ ചേരാനുളള തീരുമാനമെടുത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമൂഹ്യനീതി പുസ്തകത്തില്‍ മാത്രമായി ഒതുങ്ങുകയാണ്. മതന്യൂനപക്ഷങ്ങളെ കുറിച്ചുള്ള ചിന്ത കമ്മ്യൂണിസറ്റ് പാര്‍ട്ടിയില്‍ അന്യമായിരിക്കുന്നു. അതാണു എന്നെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്- അദ്ദേഹം വ്യക്തമാക്കി.
മതേതര മൂല്യങ്ങള്‍ മുസ്ലിം ലീഗ് എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചു. വര്‍ഗീയ പ്രസ്ഥാനങ്ങളിലേക്കു പോകാന്‍ അനുവദിക്കാതെ മുസ്ലിം ജനതയെ തടഞ്ഞു നിര്‍ത്തി പൊതു രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നതില്‍ ലീഗ് വലിയ പങ്കു വഹിച്ച മുസ്ലിം ലീഗിന്റെ കാലിക പ്രസക്തി കേരളത്തില്‍ ഏറ്റവും കൂടുതലുള്ള സാഹചര്യമാണിപ്പോഴെന്നും റഹ്മത്തുള്ള പറഞ്ഞു.
മുസ്ലിം ലീഗിന് ഉപാധിവച്ച് ആളെ ചേര്‍ക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയ നിലപാടാണ് ലീഗ് പോലൊരു പ്രസ്ഥാനത്തിലേക്കു കടന്നു വരാന്‍ പ്രേരിപ്പിച്ചത്. അധികാര രാഷ്ട്രീയമായി ബന്ധപ്പെട്ട നിലപാടല്ല ഞാന്‍ സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയതു മുസ്ലിം ലീഗാണ്. എന്നാല്‍ അതുവഴിയുള്ള അധികാര കസേര മോഹിച്ചിട്ടില്ല. വെറും അംഗത്വം മാത്രമാണ് ഞാന്‍ ചോദിച്ചത്-റഹ്മത്തുള്ള പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവിന്റെ തുടക്കമാണ് ഇതെന്ന് റഹ്മത്തുളള പറഞ്ഞു. കുട്ടിക്കാലം മുതല്‍ ബന്ധമുള്ള കമ്യൂണിസ്റ്റു പാര്‍ട്ടിയുമായുള്ള ബന്ധം ഇതോടെ അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications