ദില്ലി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിന് കേന്ദ്രമന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി ലഭിച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ഉറപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലീംലീഗ് നേതാക്കള്‍ക്ക് നല്‍കിയെന്നാണ് അറിയുന്നത്.
എന്നാല്‍ ലീഗ് കേന്ദ്രങ്ങളോ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമോ ഇതു സംബന്ധിച്ച് യാതൊരു വിവരങ്ങളും വെളിപ്പെടുത്താന്‍ തയാറായിട്ടില്ല.
അതേസമയം യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അഹമ്മദ് ബുധനാഴ്ച വൈകിട്ട് തന്നെ ദില്ലിയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്കു ശേഷമാകും കേന്ദ്രമന്ത്രിസഭയിലെ അഴിച്ചു പണി.