നിത്യാനന്ദ ആശുപത്രി നിര്‍മ്മിക്കുന്നു

നിത്യാനന്ദ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയില്‍ എല്ലാവര്‍ക്കും ചികിത്സ സൗജന്യമായിരിക്കുമെന്നും നിത്യാനന്ദ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സ്വാമി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തനിക്കെതിരെ ആരോപണങ്ങളുമായെത്തിയിരിക്കുന്ന തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സിനെയും ആര്‍ട്ടിസ്റ്റ് അസോസിയേഷനെയും സ്വാമി വിമര്‍ശിക്കുകയും ചെയ്തു.
ലൈംഗികവിവാദത്തെത്തുടര്‍ന്ന് പരുങ്ങലിലായ നിത്യാനന്ദ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. വിവാദത്തെത്തുടര്‍ന്ന് വിട്ടുപോയ ഭക്തരെ തിരികെക്കൊണ്ടുവരാനായി പലതരം പ്രവര്‍ത്തനങ്ങളാണ് നിത്യാനന്ദ ബിദദിയിലെ ആശ്രമത്തില്‍ നടത്തിവരുന്നത്.












Click it and Unblock the Notifications