പിള്ളയ്ക്ക് ഉപാധികളില്ലാത്ത പരോള്‍

പിള്ളയുടെ പരോള്‍ അപേക്ഷയില്‍ കഴിഞ്ഞ ദിവസം ഏകദേശം തീരുമാനമായിരുന്നെങ്കിലും വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ പരോള്‍ അനുവദിക്കാനാകൂ എന്ന ജയില്‍ അധികൃതരുടെ നിലപാടില്‍ ബാലകൃഷ്ണപിള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ പരോള്‍ വേണ്‌ടെന്ന നിലപാടിലായിരുന്നു പിള്ള.
ഉപാധികളില്ലാതെ പരോള്‍ അനുവദിക്കാന്‍ സര്‍ക്കാരിനാണ് അധികാരമെന്ന് കാണിച്ച് ഫയല്‍ ജയില്‍ അധികൃതര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് ഉപാധികളില്ലാതെ പിള്ളയ്ക്ക് പരോള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ തവണ പരോളില്‍ ഇറങ്ങിയപ്പോള്‍ പിള്ള രാഷ്ട്രീയവേദികളില്‍ പങ്കെടുത്തുവെന്നും മറ്റും ചൂണ്ടിക്കാണിച്ചാണ് വ്യവസ്ഥകള്‍ വേണമെന്ന് ജയില്‍ അധികൃതര്‍ നിര്‍ബന്ധം പിടിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഉപാധികളുമില്ലാതെ പരോള്‍ ലഭിച്ചിരിയ്ക്കുന്നതെന്നും ശ്രദ്ധേയമാണ്.












Click it and Unblock the Notifications