Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയ്ക്ക് തടയിടാന്‍ ചെന്നിത്തല ചരടുവലിച്ചു?

K Muraleedharan
തിരുവനന്തപുരം: കെ മുരളീധരന്‍ മന്ത്രിയാകാതിരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ചരടുവലി നടത്തിയെന്ന് റിപ്പോര്‍ട്ട്. ഹൈക്കമാന്റില്‍ നിന്നും ഉമ്മന്‍ചാണ്ടിയില്‍ നിന്നും രമേശ് ഇതുസംബന്ധി്ച്ച് ഉറപ്പുവാങ്ങിയെന്നും. അതിന്‌ശേഷമാണ് മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നുമാണ് സൂചന.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തിലാണ് കെ മുരളീധരന്‍ മന്ത്രിയാകുന്നത് ഏതു വിധേനയും തടയണമെന്ന ശക്തമായ വികാരം ഉയര്‍ന്നുവന്നത്. മുരളീധരന്‍ മന്ത്രിസഭയിലെത്തി കരുത്താര്‍ജിക്കുന്നത് രമേശ് ചെന്നിത്തലയെയും ഗ്രൂപ്പിനെയും ക്ഷീണിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കമെന്നാണ് സൂചന.

മന്ത്രിസഭയിലേക്കില്ലെന്ന് ഈ യോഗത്തില്‍ തന്നെ ചെന്നിത്തല സ്വന്തം ഗ്രൂപ്പുകാര്‍ക്ക് സൂചന നല്‍കിയിരുന്നുവത്രേ. കെ മുരളീധരന്‍ മന്ത്രിസ്ഥാനത്തെത്തുന്നത് ഐ ഗ്രൂപ്പില്‍ പുതിയ ഏകീകരണമുണ്ടാക്കുമെന്നാണ് ചെന്നിത്തല പക്ഷം കരുതുന്നത്. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ചെന്നിത്തല മാറി നില്‍ക്കേണ്ടി വരിയും മുരളീധരന്‍ മന്ത്രിയാകുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മുരളീധരന് പാര്‍ട്ടിയില്‍ പ്രാധാന്യം കൈവരുമെന്ന ചിന്ത ചെന്നിത്തലയെ ആശങ്കപ്പെടുത്തിയിരിക്കണം.

മാത്രമല്ല മുരളി മന്ത്രിയായാല്‍ മുഖ്യമന്ത്രിയാകുന്ന ഉമ്മന്‍ചാണ്ടിയുമായി അടുക്കാനുള്ള സാധ്യതയും വര്‍ധിക്കും. ഇത് വളരെ വലിയ ഭീഷണിയാകുമെന്നാണത്രേ ചെന്നിത്തല കരുതുന്നത്. കെ പി സി സി പ്രസിഡണ്ടിന്റെ ചുമതലയേറ്റ ശേഷം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്പര ധാരണയോടെയാണ് എല്ലാ ഘട്ടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ളത്.

എന്നാല്‍ ഉമ്മന്‍ചാണ്ടിയും മുരളീധരനും അടുത്താല്‍ ചെന്നിത്തല സ്വാഭാവികമായും താന്‍ ദുര്‍ബലനായി മാറുമെന്ന് ചെന്നിത്തല കരുതുന്നുണ്ട്. ക്രിസ്ത്യന്‍-നായര്‍ സമുദായ സന്തുലനമാണ് ഉമ്മന്‍ചാണ്ടിയുടെയും പ്രസക്തി നിലനിര്‍ത്തുന്നത്. നായര്‍ സമുദായക്കാരനായ മുരളീധരന്‍ വരുന്നതോടെ ഈ സമുദായ സമവാക്യം ചെന്നിത്തലക്ക് അനുകൂലമല്ലാതാകും. മുരളീധരനെ മന്ത്രിയാക്കരുതെന്ന് ചെന്നിത്തല പക്ഷം വാശിപിടിച്ചത് ഇതുകൊണ്ടാണെന്നും പറയപ്പെടുന്നു.

ഐ ഗ്രൂപ്പിന്റെ ഈ നിലപാടിന് മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാലിന്റെയും പിന്തുണ ലഭിച്ചുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. മുരളീധരന്‍ മന്ത്രിയാകില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മുരളീധരനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ പരസ്യ പ്രസ്താവനയുമായി വന്നതെന്നാണ് കേള്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+