ഒഴുകിയൊഴുകി ലോഗോസ്‌ഹോപ്പ് കൊച്ചിയിലേയ്ക്ക്

വിവിധ ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ലോഗോസ്‌ഹോപ്പ് കൊളംമ്പോ തുറമുഖത്ത് നിന്ന് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെത്തുന്നത്. വില്ലിംഗ്ടണ്‍ ഐലന്‍ഡിലുള്ള നോര്‍ത്ത് കോള്‍ ബര്‍ത്തില്‍ നങ്കൂരമിടുന്ന ലോഗോസ് ഹോപ്പില്‍ ജൂണ്‍ 13 വരെ പുസ്തക പ്രദര്‍ശനം നടക്കും.
സയന്‍സ്, സാങ്കേതികവിദ്യ, കായികം, ഹോബി, പാചകം, കല, സാമൂഹികശാസ്ത്രം, ഭാഷ തുടങ്ങി അനേകം വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ലോഗോസ്‌ഹോപ്പിലുണ്ട്. ജര്‍മനിയിലെ ജീവകാരുണ്യസംഘടനയായ ജിബിഎ ഷിപ്പ്‌സിന്റെതാണ് ലോഗോസ്‌ഹോപ്പ്.
വിവിധ വിഷയങ്ങളിലുള്ള അയ്യായിരത്തോളം പുസ്തകങ്ങള്‍ വില്പനയ്ക്കുണ്ടാവും. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ പത്തു മുതല്‍ രാത്രി എട്ടുവരെയും, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ എട്ടുവരെയും പ്രദര്‍ശനം നടക്കും.
കൊച്ചി സന്ദര്‍ശനത്തിന് ശേഷം ജൂലൈ 26 മുതല്‍ ഓഗസ്റ്റ് എട്ടു വരെ ലോഗോസ്‌ഹോപ്പ് വിശാഖപട്ടണം തുറമുഖം സന്ദര്‍ശിക്കും.












Click it and Unblock the Notifications