കെ.മുരളീധരന് ലോകായുക്തയുടെ നോട്ടീസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ ഇതിനെ സ്വകാര്യ സ്വത്തായി കാണിച്ചെന്നാണു പരാതി. രേഖകള്‍ ഹാജരാക്കാനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും തിരഞ്ഞെടുപ്പ് സെക്രട്ടറിക്കും നോട്ടീസ് അയയ്ക്കും.
അടുത്ത മാസം 27ന് ഹാജരാകാനാണ് നിര്‍ദേശം. മുരളീധരന്‍ ഡിഐസി അധ്യക്ഷനായിരിക്കെ, പ്രവര്‍ത്തകരില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് പാര്‍ട്ടിക്ക് ആസ്ഥാന മന്ദിരം ഉണ്ടാക്കിയത്. മുരളീധരനുവേണ്ടി ഹാജരായ അഡ്വ.എ.അബ്ദുല്‍ കരീം നോട്ടീസ് കൈപ്പറ്റി. മുന്‍ ഡിഐസി പ്രവര്‍ത്തകനായ ടി.വൈ.ഷിഹാബുദീനാണ് പരാതിക്കാരന്‍.
വട്ടിയൂര്‍ക്കാവില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രതിനിധിയാണ് കെ.മുരളീധരന്‍.












Click it and Unblock the Notifications