പദവി വേണ്ടെന്ന് വച്ചത് പാര്‍ട്ടിക്കുവേണ്ടി: രമേശ്

ഞാന്‍ നായരാണ്, ഈഴവനാണ്, ക്രിസ്ത്യാനിയാണ്, മുസ്ലീമാണ് തന്നെയുമല്ല താന്‍ ബുദ്ധമതം പഠിച്ചുകൊണ്ടിരിക്കുകയുമാണ്. നായര്‍ സമുദായത്തില്‍ പിറന്നു പോയതു കൊണ്ട് എന്നെ ഒരു നായരായി മാത്രം മുദ്രകുത്താന്‍ ഗൂഡാലോചന നടക്കുന്നുണ്ട്. ജനിച്ച സമുദായത്തിലുള്ളവരെക്കാള്‍ മറ്റുള്ള സമുദായത്തിലുള്ളവരാണ് തന്നെ തെരഞ്ഞെടുപ്പുകളില്‍ സഹായിച്ചിട്ടുള്ളത്- ചെന്നിത്തല പറഞ്ഞു.
കെഎസ്‌യുവിലൂടെ മുന്നോട്ടു വന്ന തന്റെ പൊതുപ്രവര്‍ത്തന പാരമ്പര്യത്തെ അപമാനിക്കലാണ് നായരാക്കി ബ്രാന്‍ഡ് ചെയ്യാനുള്ള പ്രവണതയെന്നും താന്‍ വളരെയധികം മതനിരപേക്ഷത പുലര്‍ത്തുന്ന ആളാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനുള്ള മത്സരത്തില്‍ നിന്ന് സ്വമേധയാ പിന്‍വാങ്ങിയതാണ്. അത് ഗ്രൂപ്പുവഴക്കുകള്‍ ഒഴിവാക്കി പാര്‍ട്ടിയെ രക്ഷിക്കാനാണ്. എന്റെ ഈ തീരുമാനം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യും- ഒരു ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications