ജയലക്ഷ്മിയെ മന്ത്രിയാക്കണമെന്ന് സോണിയ

യുഡിഎഫിലെ ഏക വനിതാ എം എല്‍ എ ആയ ജയലക്ഷ്മിയെ മന്ത്രിയാക്കാനുള്ള സോണിയയുടെ പ്രത്യേക താല്‍പര്യം കേരളത്തിന്റെ ചുമലത വഹിക്കുന്ന പ്രതിനിധികളെ സോണിയ ധരിപ്പിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്.
മന്ത്രിയാവുകയാണെങ്കില്‍ കേരള ചരിത്രത്തിലെ ആദ്യത്തെ ആദിവാസി വനിതാ മന്ത്രിയെന്ന പേര് ജയലക്ഷ്മിയ്ക്ക് സ്വന്തമാകും. രാഹുലിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥാനാര്‍ത്ഥിയാക്കപ്പെട്ട നേതാവാണ് ജയലക്ഷ്മി.
മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ത്ഥി കെ സി കുഞ്ഞിരാമനെ 12734 വോട്ടുകള്‍ക്കാണ് ജയലക്ഷ്മി പരാജയപ്പെടുത്തിയത്.
എന്നാല്‍ ജയലക്ഷ്മിയെ മന്ത്രിയാക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ആദ്യഘട്ട ചര്‍ച്ചയില്‍ ജയലക്ഷ്മിയെ മന്ത്രിയാക്കാമെന്ന നിര്‍ദ്ദേശം വന്നുവെങ്കിലും മലബാറില്‍ നിന്നുള്ള വനിതാ നേതാക്കള്‍ ഇതിനെതിരെ നിലപാടെടുത്തതോടെ നേതൃത്വവും നിലപാട് മാറ്റുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 78 വനിതകളില്‍ ഏഴ് പേര്‍ മാത്രമാണ് വിജയിച്ചത്. ഇതില്‍ ആറുപേരും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളാണ്.












Click it and Unblock the Notifications