സ്പീക്കര്‍ ആര്? സതീശനോ തിരുവഞ്ചൂരോ?
തിരുവനന്തപുരം: കേരളത്തിലെ പതിമ്മൂന്നാം നിയമസഭയുടെ സ്പീക്കര്‍ വി.ഡി.സതീശനോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ ആവാനുള്ള സാദ്ധ്യത തെളിയുന്നു. ഇരുവര്‍ക്കും സ്പീക്കര്‍ പദവിയില്‍ അത്ര താല്പര്യമില്ല. സതീശന്‍ കന്നി മന്ത്രിപട്ടത്തിന് കൊതിച്ചിരിയ്ക്കുകയായിരുന്നു. തിരുവഞ്ചൂരിനാണെങ്കില്‍ മന്ത്രി കസേരയില്‍ ഇരുന്ന് കൊതി തീര്‍ന്നിട്ടുമില്ല.
സഭാ നടപടികളില്‍ മികവുള്ള ആര്യാടന്‍ മുഹമ്മദിനെ സ്പീക്കറാക്കാനായിരുന്നു ആദ്യ ആലോചന. പക്ഷേ അദ്ദേഹം മന്ത്രിസഭയില്‍ ഉണ്ടാകണമെന്നായി പിന്നീട് പല കോണ്‍ഗ്രസ് നേതാക്കളുടേയും അഭിപ്രായം. അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയം മന്ത്രിസഭയ്ക്ക് ഗുണകരമാവുമെന്ന കരുതിയാണിത്.












Click it and Unblock the Notifications