അല്‍ ക്വയ്ദ തലപ്പത്ത് ഈജിപ്തുകാരന്‍
വാഷിങ്ടണ്‍: അല്‍ ക്വയ്ദയുടെ താത്ക്കാലിക തലവനായി ഈജിപ്തുകാരനായ സെയ്ഫ് അല്‍ അദലിനെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്.
അല്‍ ക്വയ്ദയുടെ മുതിര്‍ന്ന നേതാവും ആസൂത്രകനും ഈജിപ്ത് പ്രത്യേക സുരക്ഷാ സേനയിലെ മുന്‍ ഉദ്യോഗസ്ഥനുമാണ് മുഹമ്മദ് ഇബ്രാഹിം മകാവി എന്ന സെയ്ഫ്.
ഒസാമ ബിന്‍ ലാദന്റെ മരണത്തെത്തുടര്‍ന്ന് അനുയായികള്‍ക്കിടയിലുള്ള അരക്ഷിതാവസ്ഥ മാറ്റാനാണ് താത്ക്കാലിക നേതാവിനെ തീരുമാനിച്ചതെന്ന് അല്‍ഖായിദ വൃത്തങ്ങളെ ഉദ്ധരിച്ചു സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍ അറേബ്യന്‍ ഉപദ്വീപിനു പുറത്തു നിന്നുള്ള ഒരാളെ തലവനാക്കാന്‍ അല്‍ക്വയ്ദയുടെ സൗദി-യെമന്‍ ഘടകങ്ങള്‍ ആഗ്രഹിക്കില്ലെന്നും അതുകൊണ്ട് സെയിഫ് അല്‍അദലിന്റെ നിയമനം താല്‍ക്കാലികമായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മറ്റൊരു ഈജിപ്തുകാരനും അല്‍ ഖായിദ ഉപമേധാവിയുമായ അയ്മാന്‍ അല്‍ സവാഹിരി വൈകാതെ സെയ്ഫ് അല്‍ അദലിന്റെ പിന്‍ഗാമിയാവുമെന്നാണു സൂചന.
1980 കളില്‍ അഫാഗാനിസ്താനില്‍ സോവിയറ്റ് യൂണിയനെതിരെ യുദ്ധത്തില്‍ പങ്കെടുത്ത അല്‍ അദലാണ് അല്‍ക്വയ്ദയുടെ മിക്ക നീക്കങ്ങള്‍ക്കും നേതൃത്വം കൊടുത്തത്.
1998 ല്‍ കെനിയയിലെ അമേരിക്കന്‍ എംബസി ആക്രമണവും അല്‍അദലിന്റെ നേതൃത്വത്തിലാണ് നടന്നത്. അല്‍ക്വയ്ദയില്‍ ചേരുന്നതിന് മുമ്പ് ഈജിപ്ത് സൈന്യത്തിലെ സ്‌പെഷ്യല്‍ ഓഫീസറായിരുന്നു അല്‍അദല്‍.












Click it and Unblock the Notifications