Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുജീവന്‍ കണ്ടെത്താന്‍ കുഞ്ഞന്‍ ഉപഗ്രഹം

Nanosatellites to Join the Search for Earthlike Exoplanets
ലണ്ടന്‍: അന്യഗ്രഹങ്ങളിലെ ജീവന്റെ സാധ്യത കണ്‌ടെത്തുന്നതിനായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തിന്റെ വലുപ്പം ഒരു റൊട്ടിയുടേത് മാത്രം. എക്‌സോപ്ലാനറ്റ്‌സാറ്റ് എന്നു പേരിട്ട ഈ നാനോ ഉപഗ്രഹം ലോകത്തെ ഏറ്റവും ചെറുതെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

സൗരയൂഥത്തിനു പുറത്ത് ഭൂമിയെപ്പോലെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ സാഹചര്യങ്ങളുള്ള ഗ്രഹങ്ങളുണ്‌ടോയെന്ന ഗവേഷണത്തിനായി വികസിപ്പിച്ചെടുത്ത നാനോ ഉപഗ്രഹം അടുത്തവര്‍ഷം വിക്ഷേപിക്കാനാണ് പദ്ധതി.

10 സെന്റിമീറ്റര്‍ വീതിയും 30 സെന്റിമീറ്റര്‍ നീളവുമുള്ള ഇത്തിരിക്കുഞ്ഞന്‍ ഉപഗ്രഹത്തിന്റെ ചെലവ് പക്ഷേ ചെറുതൊന്നുമല്ല. 22 കോടിയിലേറെ രൂപ ചെലവഴിച്ച് മാസച്ചാസറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ഡ്രാപ്പര്‍ ലാബോറട്ടറിയിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് എക്‌സോപ്ലാനറ്റ്‌സാറ്റ് വികസിപ്പിച്ചെടുത്തത്. സോളാര്‍ പാനലുകള്‍ ഉപയോഗിച്ചായിരിക്കും ഈ കുഞ്ഞന്‍ ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+