മമത കേന്ദ്രമന്ത്രിപദം രാജിവയ്ക്കുന്നു

കേന്ദ്ര സഹമന്ത്രിയും തൃണമൂല്‍ ജനറല്‍ സെക്രട്ടറിയുമായ മുകുല്‍ റോയിയുടെ പേരാണ് മമതയ്ക്ക് പകരമായി പറഞ്ഞു കേള്‍ക്കുന്നത്. തന്റെ പിന്‍ഗാമിയെ പ്രധാനമന്ത്രി തീരുമാനിക്കുമെന്ന് മമത പറയുന്നുണ്ടെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് വകുപ്പ് വിട്ടുകൊടുക്കില്ലെന്നാണ് അറിയുന്നത്.
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുമായി മമത തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ റോയിയും മമതയെ അനുഗമിച്ചു എന്നതാണ് മന്ത്രിസ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications