സൗമ്യ വധം: ഗോവിന്ദച്ചാമിയുടെ അപേക്ഷ തള്ളി
തൃശൂര്‍: തീവണ്ടിയാത്രക്കിടെ ലൈംഗികപീഡനത്തിനിരയായി ഷോര്‍ണൂര്‍ സ്വദേശി സൗമ്യ(24)കൊല്ലപ്പെട്ട കേസില്‍ വാദം തുടങ്ങി. ഒന്നാം നമ്പര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് വാദം നടക്കുന്നത്. കേസില്‍ തനിയ്ക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന സേലം സ്വദേശിയായ പ്രതി ഗോവിന്ദച്ചാമിയുടെ അപേക്ഷ കോടതി തള്ളി.
കേസില്‍ സാക്ഷിവിസ്താരം ജൂണ്‍ ആറു മുതല്‍ 17 വരെ നടക്കുമെന്ന് ജഡ്ജി അറിയിച്ചു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഗോവിന്ദച്ചാമിയുടെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച കൂടി നീട്ടിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണു ഷൊര്‍ണൂര്‍ പാസഞ്ചറില്‍ സഞ്ചരിക്കുന്നതിനിടെ സൗമ്യ പീഡനത്തിനിരയായത്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ആറാം തിയതിയാണ് ആശുപത്രിയില്‍ മരിച്ചത്.
ബാഗ് മോഷ്ടിക്കാനുള്ള ഗോവിന്ദച്ചാമിയുടെ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യ തീവണ്ടിയില്‍ നിന്നും വീഴുകയായിരുന്നു. ട്രാക്കില്‍ വീണ് പരുക്കേറ്റ യുവതിയെ പ്രതി പീഡനത്തിന് ഇരയാക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.
ഇതുസംബന്ധിച്ച കേസില്‍ ഫെബ്രുവരി നാലിനാണു പാലക്കാട്ടുനിന്നു റെയില്‍വേ പോലീസ് ഗോവിന്ദച്ചാമിയെ കസ്റ്റഡിയില്‍ എടുത്തത്. ഐപിസി 302, 397, 376 വകുപ്പുകള്‍പ്രകാരം കൊലപാതകം, കവര്‍ച്ച, ബലാല്‍സംഗം കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
156 സാക്ഷിമൊഴികളും 70 തൊണ്ടികളും 60 രേഖകളും കുറ്റപത്രത്തോടൊപ്പം ഡി.വൈ.എസ്.പി എ. രാധാകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications