കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ വധം: ഗോവിന്ദച്ചാമിയുടെ അപേക്ഷ തള്ളി

  • By Lakshmi
Google Oneindia Malayalam News

തൃശൂര്‍: തീവണ്ടിയാത്രക്കിടെ ലൈംഗികപീഡനത്തിനിരയായി ഷോര്‍ണൂര്‍ സ്വദേശി സൗമ്യ(24)കൊല്ലപ്പെട്ട കേസില്‍ വാദം തുടങ്ങി. ഒന്നാം നമ്പര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് വാദം നടക്കുന്നത്. കേസില്‍ തനിയ്‌ക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന സേലം സ്വദേശിയായ പ്രതി ഗോവിന്ദച്ചാമിയുടെ അപേക്ഷ കോടതി തള്ളി.

കേസില്‍ സാക്ഷിവിസ്താരം ജൂണ്‍ ആറു മുതല്‍ 17 വരെ നടക്കുമെന്ന് ജഡ്ജി അറിയിച്ചു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഗോവിന്ദച്ചാമിയുടെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച കൂടി നീട്ടിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണു ഷൊര്‍ണൂര്‍ പാസഞ്ചറില്‍ സഞ്ചരിക്കുന്നതിനിടെ സൗമ്യ പീഡനത്തിനിരയായത്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ആറാം തിയതിയാണ് ആശുപത്രിയില്‍ മരിച്ചത്.

ബാഗ് മോഷ്ടിക്കാനുള്ള ഗോവിന്ദച്ചാമിയുടെ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യ തീവണ്ടിയില്‍ നിന്നും വീഴുകയായിരുന്നു. ട്രാക്കില്‍ വീണ് പരുക്കേറ്റ യുവതിയെ പ്രതി പീഡനത്തിന് ഇരയാക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.

ഇതുസംബന്ധിച്ച കേസില്‍ ഫെബ്രുവരി നാലിനാണു പാലക്കാട്ടുനിന്നു റെയില്‍വേ പോലീസ് ഗോവിന്ദച്ചാമിയെ കസ്റ്റഡിയില്‍ എടുത്തത്. ഐപിസി 302, 397, 376 വകുപ്പുകള്‍പ്രകാരം കൊലപാതകം, കവര്‍ച്ച, ബലാല്‍സംഗം കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

156 സാക്ഷിമൊഴികളും 70 തൊണ്ടികളും 60 രേഖകളും കുറ്റപത്രത്തോടൊപ്പം ഡി.വൈ.എസ്.പി എ. രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി.

English summary
Soumya death case trial begins in No. 1 fast track court Thrissur. Today court dismissed the plea filed by the accused of the case to cancel the charge sheet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X