ഉപാധിരഹിത പരോളുമായി പിള്ള പുറത്തിറങ്ങി

കഴിഞ്ഞ ദിവസം ഉപാധികളോടെ പരോള്‍ അനുവദിച്ചത് അദ്ദേഹം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഉപാധികള്‍ ഒഴിവാക്കി ബുധനാഴ്ച പരോള്‍ അനുവദിച്ചത്.
ഉച്ചയ്ക്ക് 1.30ഓടെയാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ കോപ്പി ജയിലെത്തിയപ്പോഴേക്കും ഉച്ചകഴിഞ്ഞു 2.30 ആയി. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങുകള്‍ക്കു പോകുന്നതിനു സമയം കഴിഞ്ഞതിനാല്‍ ബുധനാഴ്ച പുറത്തിറങ്ങുന്നില്ലെന്ന് പിള്ള തീരുമാനിക്കുകയായിരുന്നു.
ബാലകൃഷ്ണ പിള്ളയുടെ മകനും കോണ്‍ഗ്രസ് ബി നേതാവുമായ ഗണേഷ് കുമാര്‍ യുഡിഎഫിന്റെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.












Click it and Unblock the Notifications