ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ വീണ്ടും ക്ഷണിച്ചു

ഉമ്മന്‍ചാണ്ടി തയാറാക്കിയ ഒന്‍പതംഗ പട്ടികയില്‍ എ.കെ. ആന്റണിയുടെകൂടി നിര്‍ദേശം പരിഗണിച്ചാകും ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുക. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒരുമിച്ചായിരുന്നു ഇതുവരെ എല്ലാ കാര്യങ്ങള്‍ക്കും ദില്ലിയില്‍ പോയിരുന്നത്.
എന്നാല്‍ ഇക്കുറി ആ പതിവ് തെറ്റിച്ച് ഉമ്മന്‍ചാണ്ടി മാത്രമാണ് ദില്ലിയില്‍ എത്തിയത്. കെ. ബാബു, എന്‍. ശക്തന്‍, ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, കെ.സി. ജോസഫ്, വി.ഡി. സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.എന്‍. ബാലകൃഷ്ണന്‍, ടി.എന്‍. പ്രതാപന്‍, കെ. അച്യുതന്‍, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍ എന്നിവര്‍ സാധ്യതാപട്ടികയിലുണ്ടെന്നാണു സൂചന. തിരുവഞ്ചൂരിനെയും ആര്യാടനെയും സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.
മന്ത്രിസഭയിലേയ്ക്കില്ലെന്ന് ചെന്നിത്തല ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഉമ്മന്‍ചാണ്ടി പലവട്ടമായി അദ്ദേഹത്തോട് മന്ത്രിയാകണമെന്ന് ആവശ്യപ്പെടുകയാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പലഭാഗത്തുനിന്നും ചെന്നിത്തല മന്ത്രിയാകണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ മന്ത്രിപദത്തിലേയ്ക്കില്ലെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്നും അതിനാല്‍ത്തന്നെ നിലപാട് മാറ്റുക വിഷമകരമാണെന്നുമാണ് ചെന്നിത്തലയുടെ നിലപാട്.












Click it and Unblock the Notifications