കണ്ണൂരില്‍ സിപിഎമ്മുകാരന് വെട്ടേറ്റു

വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. അഷ്്‌റഫിന്റെ ഇരുകാലുകള്‍ക്കും വലതുകൈയ്ക്കും നെഞ്ചിനും വെട്ടേറ്റു. ഇടതുകാല്‍ അറ്റുതൂങ്ങിയനിലയിലാണ്. മത്സ്യവില്്പനക്കാരനാണ് അഷറഫ്.
ഇരുചക്രവാഹനത്തില്‍ മത്്‌സ്യവുമായി പോകുമ്പോള്‍ കാപ്പുമ്മല്‍ സുബേദാര്‍ റോഡില്‍വച്ച് ആര്‍എസ്്എസ് പ്രവര്‍ത്തകരുടെ സംഘം ആക്രമിക്കുകയായിരുന്നുവെന്നു അഷറഫ് പറഞ്ഞു. വെട്ടേറ്റു ചോരയില്‍ കുളിച്ചുകിടന്ന അഷ്്‌റഫിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമശുശ്രൂഷയ്ക്കുശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications