വെള്ളിയാഴ്ച വണ്ടിയോടില്ല; നാട് നിശ്ചലമാവും

സ്വകാര്യ കെഎസ്.ആര്‍ടിസി ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോ, ടാക്‌സി തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നതോടെ സംസ്ഥാനത്ത് ഹര്‍ത്താലിന്റെ പ്രതീതി കൈവരും.
രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. പൊതുവാഹനങ്ങള്‍ക്കൊപ്പം സ്വകാര്യവാഹനങ്ങളും പണിമുടക്കില്‍ പങ്കെടുത്ത് സഹകരിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെട്ടതാണ് ഏകോപനസമിതി.
അതേ സമയം വാഹനപണിമുടക്കു പിന്‍വലിക്കണമെന്ന ് യൂണിയന്‍ നേതാക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. എല്ലാ യൂണിയന്‍ നേതേക്കളോടും ഫോണില്‍ സംസാരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്ത അവര്‍ സമരം കേന്ദ്രത്തിനെതിരെയെന്നാണു വിശദീകരിച്ചത്.
സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്. ഇന്ധനവില വര്‍ധന ഉണ്ടാകുമ്പോള്‍ നികുതി ഇളവുനല്‍കി ജനങ്ങള്‍ക്കുണ്ടാകുന്ന അമിതബാധ്യത ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നാണു തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications