കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പ് കളിക്കാത്തതിനാല്‍ പുറത്തായി: മുരളി

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
തൃശൂര്‍: തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് സമവാക്യങ്ങളില്‍ നിന്നകന്നുനിന്നതിനാലാണ് മന്ത്രിപ്പട്ടികയില്‍ തനിയ്ക്ക് ഇടം കിട്ടാതെ പോയതെന്ന് കെ മുരളീധരന്‍. ഒരു മധ്യാഹ്നപത്രത്തോടാണ് മുരളി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മുരളി മന്ത്രിയാകുമോ ഇല്ലയോ എന്നുള്ള തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിട്ട് കുറച്ചുനാളുകളായി. എന്നാല്‍ ഇക്കാര്യത്തില്‍ മുരളി ഇതുവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല. താന്‍ ഇനി കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളിക്കാനില്ലെന്നും മന്ത്രിസ്ഥാനത്തിനായി ഒരു ഗ്രൂപ്പിന്റെയും ഭാഗമാവില്ലെന്നും മുരളി വ്യക്തമാക്കി.

ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മന്ത്രിസ്ഥാനങ്ങള്‍ പങ്കിട്ടത്. ഇതു വരെ പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍ മനസിലാക്കുമ്പോള്‍ ഗ്രൂപ്പില്ലാത്തവര്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് വ്യക്തമാവുന്നത്.

എന്നെപ്പോലെ തന്നെ ഒരു ഗ്രൂപ്പിലും പെടാത്ത നേതാവാണ് ജി. കാര്‍ത്തികേയനും. അതുകൊണ്ടാണ് അദ്ദേഹത്തെയും ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന് കരുതുന്നു. ഇനി മന്ത്രിസ്ഥാനമില്ലെങ്കിലും എം.എല്‍.എ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കൊണ്ടു പോകും- മുരളീധരന്‍ പറഞ്ഞു.

ഇതിനിടെ വിശാല ഐ ഗ്രൂപ്പ് യോഗം വിളിച്ച സമയത്ത് അതില്‍ പങ്കെടുക്കാന്‍ മുരളി തയ്യാറാവാതിരുന്നതാണ് പ്രശ്‌നമായതെന്നും സൂചനയുണ്ട്്. രമേശ് ചെന്നിത്തലയുടെ വീട്ടില്‍ ചേര്‍ന്ന വിശാല ഐ ഗ്രൂപ്പ് യോഗത്തിലേക്ക് മുരളീധരനെ ക്ഷണിച്ചിരുന്നുവത്രെ. എന്നാല്‍ ഒരു ഗ്രൂപ്പു യോഗത്തിനും ഇല്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതാണ് തഴയപ്പെടാന്‍ കാരണമെന്ന് മുരളിയുമായി അടുപ്പമുള്ളവര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X