Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുവന്നാലും വിദ്യാഭ്യാസം വിടില്ലെന്ന് ലീഗ്

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് മുസ്ലീം ലീഗ് കടുത്തനിലപാടില്‍. വിദ്യാഭ്യാസം വരുതിയിലാക്കാനായി കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങളൊന്നും ഫലംകാണില്ലെന്നുറപ്പായി.

വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കണമെന്നും ഇതിന് പകരമായി കോണ്‍ഗ്രസിന്റെ പക്കലുള്ള ആഭ്യന്തരം, റവന്യൂ എന്നിവ ഒഴികെയുള്ള ഏതെങ്കിലും വകുപ്പ് ലീഗിന് നല്‍കാമെന്നുമായിരുന്നു നേതാക്കള്‍ മുന്നോട്ടുവെച്ച നിര്‍ദേശം.

ഈയാവശ്യം ഉന്നയിച്ച് ഉമ്മന്‍ചാണ്ടി മുസ്‌ലിംലീഗ് സംസ്ഥാനാധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ ബുധനാഴ്ച രാവിലെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആവശ്യം അംഗീകരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

ഇതേത്തുടര്‍ന്ന് വിദ്യാഭ്യാസം ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം അനിശ്ചിതത്വത്തിലായി. വിദ്യാഭ്യാസ വകുപ്പ് ലഭിച്ചാല്‍ കെ.സി. ജോസഫിനെ ആ വകുപ്പ് ഏല്പിക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിച്ചിരുന്നത്. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ബിജെപിനേതാക്കളുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പിനൊപ്പം തുറമുഖ വകുപ്പുംകൂടി ടി.എം. ജേക്കബ്ബിന് നല്‍കാന്‍ ധാരണയായിരുന്നെങ്കിലും പുനരാലോചനയില്‍ തുറമുഖം കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കാനും തീരുമാനിച്ചു.

വകുപ്പുവിഭജന ചര്‍ച്ചയില്‍ ടി.എം.ജേക്കബ്ബിന് തുറമുഖം കൂടി നല്‍കാന്‍ ആദ്യം ധാരണയായിരുന്നു. എന്നാല്‍ വിഴിഞ്ഞം പദ്ധതിയിലടക്കം കേന്ദ്രവുമായി ഏറെ ഇടപെടേണ്ട വകുപ്പായതിനാല്‍ ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായിരിക്കും ഏറെ നല്ലതെന്ന ചിന്ത പിന്നീടുണ്ടായി. ഇതേത്തുടര്‍ന്നാണ് തുറമുഖം ഏറ്റെടുക്കാന്‍ ധാരണയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+