ഉമ്മന്‍ചാണ്ടിയ്ക്ക് അംബാസഡര്‍ മറ്റുള്ളവര്‍ക്ക് ലോറ

ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത ആറുമന്ത്രിമാര്‍ക്കും തത്കാലം സ്‌കോഡ ലോറയാണ് ലഭിച്ചത്.
രണ്ടാം നമ്പര്‍ ലോറ മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു.
കെ.എം.മാണിയുടെ കാറിന്റെ നമ്പര്‍ മൂന്നാണ്. കെ.പി.മോഹനനാണ് നാലാം നമ്പര്‍ കാര്‍ ലഭിച്ചത്. ടി.എം.ജേക്കബിന് ഏഴാം നമ്പര്‍ കാറും കെ.ബി.ഗണേഷ് കുമാറിന് ഒമ്പതാം നമ്പര്‍ കാറും ഷിബു ബേബിജോണിന് അമ്പത്തിയൊന്നാം നമ്പര്‍ കാറും ലഭിച്ചു.
കുറച്ചുനാള്‍ക്കകം മന്ത്രിമാര്‍ തങ്ങള്‍ക്കിഷ്ടമുള്ള കാറുകളിലേക്ക് മാറും. നമ്പരില്‍ മാറ്റമുണ്ടാവില്ല.മന്ത്രിമാരുടെ സ്ത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമ്പോള്‍ത്തന്നെ അവര്‍ക്കായുള്ള വാഹനങ്ങളും പുറത്ത് തയ്യാറായിരുന്നു. സ്ഥാനമൊഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന കാറുകള്‍ തന്നെയാണ് ഇവയെല്ലാം.












Click it and Unblock the Notifications