ജനോപകാര നടപടികള്‍ അട്ടിമറിക്കാന്‍ അനുവദിക്കില്ല
തലശേരി: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനേപകാര നടപടികള്‍ തുടര്‍ന്നില്ലെങ്കില്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിയ ആദ്യമന്ത്രിസഭയുടെ പ്രഖ്യാപനങ്ങളില്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന വാഗ്ദാനമാണ് നടപ്പാക്കേണ്ടിയിരുന്നത്. യു.ഡി.എഫ് പ്രകടനപത്രികയില്‍ ഏറ്റവും പ്രാധാന്യത്തോടെ നല്‍കിയിരുന്ന ഈ വാഗ്ദാനം നടപ്പാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വാഗ്ദാനലംഘനമായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നാണ് ഇത് തെളിയിക്കുന്നത്.
ഇടതുസര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാരിനെ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.
തലശേരിയില്‍ ഇ.കെ നായനാര്‍ സ്മാരക അക്കാദമിയുടെ തറക്കല്ലിടില്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.












Click it and Unblock the Notifications