മരിച്ചിട്ടും നിലയ്ക്കുന്നില്ല ലാദന്‍ ടേപ്പ്

അല്‍ ക്വയ്ദയുടെ മാധ്യമ വിഭാഗമായ അസ്‌സഹബ് ആണ് ലാദന്റെ ഓഡിയോ സന്ദേശം പുറത്തിറക്കിയതും ജിഹാദി ഫോറങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും. 12 മിനിറ്റ് 37 സെക്കന്‍ഡ് ആണ് സന്ദേശത്തിന്റെ ദൈര്‍ഘ്യം.
സന്ദേശത്തില്‍ അറബ് ലോകത്തെ വിപ്ലവങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം ഈജിപ്തിലെയും ടുണീഷ്യയിലെയും മുന്നേറ്റങ്ങള്‍ വിജയിച്ചതിനെ അഭിനന്ദിക്കുന്നുണ്ട്.
യുഎസ് നേവി സീലുകള്‍ മെയ് രണ്ടിനാണ് ബിന്‍ ലാദനെ കമാന്‍ഡോ ഓപ്പറേഷനിലൂടെ വധിച്ചത്. ഇക്കാര്യം അല്‍ ക്വയ്ദ നേതൃത്വം മെയ് മൂന്നിന് സ്ഥീരീകരിച്ചതായി മെയ് ആറിന് ജിഹാദി ഫോറങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു. ഗൂഡഭാഷയിലുള്ള ഈ പോസ്റ്റുകളുടെ പരിഭാഷ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് യുഎസ് നിരീക്ഷകര്‍ പറയുന്നു.












Click it and Unblock the Notifications