പീഡനക്കേസ്: ഐഎംഎഫ് മേധാവി രാജിവച്ചു

അമേരിക്കയിലെ മാന്‍ഹാട്ടനിലുള്ള ആഡംബര ഹോട്ടലിലെ ജീവനക്കാരിയുടെ പരാതിപ്രകാരമാണ് കഴിഞ്ഞ ശനിയാഴ്ച കാനിനെ വിമാനത്തില്‍ നിന്നിറക്കി അറസ്റ്റു ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
ഫ്രാന്‍സില്‍ അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കാനിനെതിരെയുള്ള കേസ് അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കാനിന്റെ അഭിഭാഷകന്‍ വാദിക്കുന്നത്.
എന്തായാലും കാനെതിരെയുള്ള ഈ കേസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സര്‍ക്കോസിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ കാനിനു കഴിയുമെന്നായിരുന്നു വിലയിരുത്തല്‍. ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് മത്സരരംഗത്തുനിന്ന് പിന്‍മാറേണ്ടിവരുമെന്നാണ് സൂചന.
കുപ്രസിദ്ധമായ റൈക്കേഴ്‌സ് ഐലന്‍ഡ് ജയിലിലാണ് കാന്‍ ഇപ്പോളുള്ളത്. ന്യൂയോര്‍ക്ക് നഗരാതിര്‍ത്തിയിലുള്ള റൈക്കേഴ്‌സ് ഐലന്‍ഡ് ജയില്‍ മയക്കുമരുന്നു കടത്തുകാരെയും കൊടും കുറ്റവാളികളെയും വിചാരണത്തടവുകാരെയും പാര്‍പ്പിക്കുന്ന സ്ഥലമാണ്.
2011ല്‍ ഐഎംഎഫ്് മേധാവിസ്ഥാനമൊഴിയുന്ന കാനിന്റെ അറസ്റ്റ് അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യൂറോയുടെ മൂല്യം തിങ്കളാഴ്ച ഇടിഞ്ഞു. കാനിന്റെ അസാന്നിധ്യത്തില്‍ ജോണ്‍ ലിപ്‌സ്‌കിയെ ഐ.എം.എഫിന്റെ താത്കാലിക മാനേജിങ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications