ജാമ്യാപേക്ഷ തള്ളി; കനിമൊഴി അറസ്റ്റില്‍

കനിമൊഴിക്കൊപ്പം കലൈഞ്‌ജര്‍ ടിവി എംഡി ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. അദ്ദേഹത്തെയും കോടതി റിമാന്‍ഡ് ചെയ്‌തു. സിബിഐ കസ്റ്റഡിയിലെടുത്ത് കനിമൊഴിയെ ഉ
തിഹാര്‍ ജയിലിലേക്ക് മാറ്റും. മുന്‍ ടെലികോം മന്ത്രി രാജ ഉള്‍പ്പെട കേസുമായി ബന്ധപ്പെട്ട് പ്രതികളായ 13 പേരും തിഹാര്‍ ജയിലിലാണ്.
2ജി ഇടപാടുമായി ബന്ധപ്പെട്ട് കലൈഞ്ജര്‍ ടിവിയിലേക്ക് 214 കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ടാണ് കനിമൊഴിയെ പ്രതിചേര്‍ത്തത്. കനിമൊഴിക്കെതിരേ പ്രഥമദൃഷ്‌ട്യാ കേസുണ്ടെന്ന് സിബിഐയുടെ അഭിഭാഷകന്‍ വാദിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു. കനിമൊഴിയെ വിട്ടയയ്‌ച്ചാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചു. . കലൈഞ്ജര്‍ ടിവിയില്‍ കനിമൊഴിക്ക് ഓഹരി പങ്കാളിത്തമുണ്ട്. 2 ജി ഇടപാടിന്റെ ബുദ്ധികേന്ദ്രം കനിമൊഴിയാണെന്ന് ജാമ്യാപേക്ഷയിലുളള വാദം കേള്‍ക്കലില്‍ സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം കനിമൊഴി ഒരു സ്‌ത്രീയാണെന്ന പരിഗണന നല്‍കണമെന്നും അവര്‍ ഒരു പാര്‍ലമെന്റ് അംഗമാണെന്ന പരിഗണന നല്‍കണമെന്നും കനിമൊഴിയുടെ അഭിഭാഷകര്‍ വാദിച്ചു. ഇടപാടുകളില്‍ തനിക്ക് പങ്കില്ലെന്നും കലൈഞ്ജര്‍ ടിവിയുടെ ബോര്‍ഡ് മീറ്റിംഗുകളിലൊന്നും താന്‍ ഇടപെടില്ലെന്നുമായിരുന്നു കനിമൊഴിയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.
2 ജി. സ്‌പെക്ര്‌ടം കേസിലെ 15 പ്രതികളില്‍ മൂന്ന് പേര്‍ ഒഴികെ ബാക്കിയെല്ലാവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്. കനിമൊഴി, ശരത്‌കുമാര്‍, സിനിയുഗ് ഫിലിംസിന്റെ കരീം മൊറാനി എന്നിവര്‍ മാത്രമായിരുന്നു പുറത്തുള്ളത്. .ആരോഗ്യ സ്ഥിതി വഷളായതിനാലാണ് മൊറാനി ഇപ്പോഴും പുറത്തുകഴിയുന്നത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാലുടന്‍ അദ്ദേഹത്തിനും കോടതിയില്‍ ഹാജരാകേണ്ടിവരും.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമുള്ള തിരിച്ചടി ഡിഎംകെയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications