പിടികിട്ടാപ്പുള്ളി മന്ത്രി രാജിവെച്ചു
പട്‌ന: പതിനാറു വര്‍ഷം മുന്‍പു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ബിഹാര്‍ മന്ത്രി സഹകരണ മന്ത്രി രമാധര്‍ സിങ് രാജിവച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിനാണ് രാജിക്കത്ത് നല്‍കിയത്.
1992 ല്‍ ഔറംഗാബാദില്‍ നടത്തിയ വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പലതവണ സമന്‍സ് അയച്ചെങ്കിലും കോടതിയില്‍ ഹാജരായില്ല. ഇതെത്തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നാലിക്കാര്യം മറച്ചുവെച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയായ സിങിനെതിരെ പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയിരുന്നു. ആര്‍ജെഡിയുടെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണു രാജി.
നിയമത്തെയും കോടതിയെയും ബഹുമാനിക്കുന്നതിനാല്‍ ഉടന്‍ കീഴടങ്ങുമെന്നാണ് സിങ് പറയുന്നത്. ഔറംഗാബാദില്‍ നിന്ന് ബിജെപി പ്രതിനിധിയായി നാലുതവണ തെരഞ്ഞെടുക്കപ്പെട്ടയാളാണ് രമാധര്‍ സിങ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കാര്യം ഇപ്പോള്‍ മാത്രമാണ് അറിയുന്നതെന്ന് രമാധര്‍ സിങ് പറയുന്നു.












Click it and Unblock the Notifications