മന്ത്രിസഭ: മുരളീധരനെ തഴഞ്ഞു?
ദില്ലി: കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യം ധാരണയായതായി റിപ്പോര്‍ട്ട്. അധികം വൈകാതെ മന്ത്രിമാരെ പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ നടത്തി. പട്ടികയില്‍ ഒമ്പതോളം പേരാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിമാരെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കെ മുരളീധരനും ജി കാര്‍ത്തികേയനും, രമേശ് ചെന്നിത്തലയും മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ പികെ ജയലക്ഷ്മി പട്ടികയില്‍ ഇടം നേടിയതായും റിപ്പോര്‍ട്ടുണ്ട്. ഉമ്മന്‍ചാണ്ടി കൊണ്ടുപോയ കരടു പട്ടികയില്‍ അധികം വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് അറിയുന്നത്.
സി.എന്‍.ബാലകൃഷ്ണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, വി.എസ്.ശിവകുമാര്‍, അടൂര്‍ പ്രകാശ്, കെ.സി.ജോസഫ്, പി.കെ.ജയലക്ഷ്മി, കെ.ബാബു, എ.പി. അനില്‍കുമാര്‍ എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് സൂചന. വി.ഡി.സതീശന്‍ സ്പീക്കറായേക്കുമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications