Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ മമത അധികാരത്തിലേറി

Mamata Banerjee
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ആദ്യ വനിതാമുഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.01ന് ഗവര്‍ണര്‍ എം.കെ. നാരായണനാണ് മമതയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബംഗാളിലെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയാണ് മമത ബാനര്‍ജി.

രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് മൂവായിരത്തിലേറെപ്പേരെ ക്ഷണിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, എകെ ആന്റണി, പി ചിദംബരം എന്നിവരും മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ഭാര്യ മീര ഭട്ടാചാര്യ, ബിമന്‍ ബോസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മമതയെക്കൂടാതെ നാല്‍പ്പിത്തിനാല് മന്ത്രിമാരും വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. വന്‍സുരക്ഷാ സംവിധാനങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുക്കിയിരുന്നത്. പുതിയ മന്ത്രിസഭയുടെ ആദ്യയോഗവും വകുപ്പ് വിഭജനവും വെള്ളിയാഴ്ച തന്നെ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+