ദില്ലി: വിഴിഞ്ഞം പദ്ധതിയുടെ പരിസ്ഥിതി അനുമതി സംബന്ധിച്ച തീരുമാനം ഈ മാസം 31 നകം കൈക്കൊള്ളുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിന് കേരളം സന്ദര്‍ശിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.
ദില്ലിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ഈ കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഇപ്പോഴത്തെ രൂപരേഖയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Union Environment Minister Jairam Ramesh today informed that a final decision on granting permission to Vizhinjam container terminal project would be taken before the 31st of this month