ചവറ ആര്എസ്പിയ്ക്ക് വറചട്ടിയാകുന്നു
കൊല്ലം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി.പി രാമകൃഷ്ണപിള്ള ചവറയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് തോല്‍പ്പിക്കാന്‍ നീക്കം നടത്തിയെന്ന ആരോപണം. വ്യാഴാഴ്ച ചവറയിലെ തോല്‍വി വിലയിരുത്താനായി ചേര്‍ന്ന് ജില്ലാ കമ്മിറ്റിയോഗത്തിലാണ് പിള്ളയ്ക്കെതിരെ ആരോപണമുയര്‍ന്നത്.
യോഗത്തില്‍ വി.പി.രാമകൃഷ്ണപിള്ളയെയും എന്‍.കെ.പ്രേമചന്ദ്രനെയും അനുകൂലിക്കുന്നവര്‍ ചേരിതിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിച്ചു.
വി.പി.രാമകൃഷ്ണപിള്ളയുടെ ബന്ധുക്കള്‍ ചവറയില്‍ എന്‍.കെ.പ്രേമചന്ദ്രനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായിട്ടാണ് യോഗത്തില്‍ ആരോപണം ഉയര്‍ന്നത്. ഇതിനാല്‍ത്തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും ചില നേതാക്കള്‍ പറഞ്ഞു.
വി.പി.രാമകൃഷ്ണപിള്ളയുടെ മകന് അടക്കം ചില ബന്ധുക്കള്‍ ചവറയില്‍ പ്രേമചന്ദ്രനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായി പ്രേമചന്ദ്രനെ അനുകൂലിക്കുന്നവരാണ് ആരോപിച്ചത്. എ്ന്നാല്‍ ആര്.എസ്.പിക്കാരനല്ലാത്ത മകനെ താന്‍ വിചാരിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത രാമകൃഷ്ണപിള്ളയുടെ മറുപടി.
ബിജെപിനേതാക്കള്‍ വോട്ട് 'അഡ്ജസ്റ്റ്മെന്റി'ന് തന്നെ സമീപിച്ചതായി പാര്‍ട്ടി സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് പ്രേമചന്ദ്രന് ദോഷം ചെയ്തതായും വിമര്‍ശനം ഉണ്ടായി.
രാമകൃഷ്ണപിള്ള മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയില്ലെന്നും നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കുന്നത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞ് ഒരു മുന്‍ ഉദ്യോഗസ്ഥനില്‍ നിന്ന് അദ്ദേഹം പണം വാങ്ങിയതായും ആരോപണം ഉണ്ടായിരുന്നു. ഇത് പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കിയെന്ന് യോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി ദേശീയസെക്രട്ടറി ടി ചന്ദ്രചൂഡന് രാജ്യസഭാസീറ്റ് നഷ്ടപ്പെട്ടതിന് പിന്നിലും രാമകൃഷ്ണപിള്ള പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും വാദങ്ങള്‍ ഉയര്‍ന്നും. അതേസമയം ചവറയിലെ പരാജയം സംബന്ധിച്ച് പാര്‍ട്ടി മണ്ഡലം കമ്മിറ്റിയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് വാങ്ങാന്‍ യോഗത്തില്‍ തീരുമാനമായി.
-
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications