തൃശൂര്‍: തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സുകുമാര്‍ അഴീക്കോട് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നടന്‍ മോഹന്‍ലാലിനോട് ജൂലായ് 22ന് ഹാജരാകാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
അബുദാബിയില്‍ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാകുന്നതിന് അസൗകര്യമുണ്ടെന്നും ഇതിനാല്‍ അവധി അനുവദിക്കണമെന്നും മോഹന്‍ലാലിനു വേണ്ടി ഹാജരായ അഡ്വ. രാംകുമാറിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് കേസ് 22ലേക്ക് മാറ്റിയത്.
ഈ കേസില്‍ കോടതിയില്‍ ഹാജരാകാനുള്ള അവസാന അവസരമാണ് ഇതെന്നും കോടതി വ്യക്തമാക്കി.
After much fights in the public, Mohanlal and Sukumar Azhikode's stands on defamatory abuse will now be finalised by the court. The Chief Judicial Magistrate of Thrissur Court has now ordered Mohanlal to appear in person on the 22th of July