കോടിയേരി പറയുന്നതില്‍ കഴന്പില്ല: കുഞ്ഞാലിക്കുട്ടി

വ്യാഴാഴ്ച തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. മുനീറിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് ലീഗില്‍ പ്രതിസന്ധിയുണ്ടെന്നും മന്ത്രിസ്ഥാനം വേണമെന്ന് മുനീര്‍ ശഠിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
നാലാള്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ വീഴുന്ന സര്‍ക്കാറാണ് ഇപ്പോഴത്തേതെന്ന മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കിയിട്ടുണ്ട്. കോടിയേരിയുടെ പ്രസ്താവനയില്‍ കഴമ്പില്ലെന്നും കേരളത്തിലെ സാമുദായിക സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ തൊട്ടുകളിക്കില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍സര്‍ക്കാര്‍ തുടങ്ങിവച്ച ജനോപകാരപ്രദങ്ങളായ പ്രവര്‍ത്തനങ്ങളില്‍ തൊട്ടുകളിച്ചാല്‍ കഥമാറുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നേരത്തേ താക്കീത് നല്‍കിയിരുന്നു.












Click it and Unblock the Notifications