Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനപണിമുടക്ക് തുടങ്ങി

Strike
കോഴിക്കോട്: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് തുടങ്ങി.

രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. സംസ്ഥാന സര്‍ക്കാര്‍ നികുതിവരുമാനം പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും സമരം കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. പാല്‍, പത്രംവിതരണം എന്നിവ തടസ്സപ്പെടുത്തില്ലെന്നും വിമാനത്താവളത്തിലേക്കും ആസ്പത്രിയിലേക്കും പോകുന്ന വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എസ്ടിയു, യുടിയുസി, എച്ച്എംഎസ് എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

മോട്ടോര്‍ വാഹന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളില്‍ മാറ്റം വരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+