ഷീല വധം: മൂന്നാം പ്രതിയെ വെറുതെ വിട്ടു

പ്രാഥമിക തെളിവുകള്‍ പരിഗണിക്കുമ്പോള്‍ മണികണ്ഠന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്ന് ജഡ്ജി പി.കെ. ഹനീഫ പറഞ്ഞു. കനകരാജിന്റ ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.
2010 മാര്‍ച്ച് 23-നാണ് പുത്തൂരിലെ സായൂജ്യം വീട്ടില്‍ ഷീല കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം ഷീലയെ കൊലപ്പെടുത്തുകയും അമ്മ കാര്‍ത്ത്യായനിയെ തലയ്ക്കടിച്ചുവീഴ്ത്തി ആഭരണങ്ങള്‍ കവരുകയുമായിരുന്നു. കനകരാജിനെയും മണികണ്ഠനെയും കൂടാതെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു.
മോഷണത്തിനുവേണ്ടി ഷീലയെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണു പോലീസ് കേസ്. വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷി പാലക്കാട് നോര്‍ത്ത് സിഐ വിപിന്‍ദാസ് കൂറുമാറി. കേസിലെ 86 സാക്ഷികളില്‍ 48 പേരെ വാദിഭാഗം വിസ്തരിച്ചിരുന്നു.
മനഃപൂര്‍വമായ നരഹത്യ, കൊലപാതകശ്രമം, മോഷണം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.












Click it and Unblock the Notifications