• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്ലോബോയ്: നഗ്നതയുടെ 57 വര്‍ഷങ്ങള്‍ ഓണ്‍ലൈനില്‍

  • By Ajith Babu

ന്യൂയോര്‍ക്ക്: സ്ത്രീ നഗ്നതയുടെ മൊത്തക്കച്ചവടക്കാരായ പ്ലേബോയ് മാസിക ഓണ്‍ലൈനില്‍ പുതിയ ചരിത്രമെഴുതുന്നു. മാസികയുടെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കി കൊണ്ടാണ് പ്ലേബോയ് ഡിജിറ്റല്‍ കാലഘട്ടത്തില്‍ പുതിയ ചുവടുവെയ്ക്കുന്നത്.

ഐ.പ്ലേബോയ്.കോം എന്ന വെബ്‌സൈറ്റിലൂടെ പ്ലേബോയ് യുടെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളുടെയും എല്ലാ പേജുകളും ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ പറയുന്നു. കുറച്ചു പണമടച്ച് ആര്‍ക്കും വേണമെങ്കിലും പ്ലേ ബോയ്‌യുടെ ആകെ മൊത്തം ടോട്ടല്‍ ലക്കങ്ങളും ആസ്വദിയ്ക്കാമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പേപ്പര്‍ മാഗസിനുകളുടെ കാലം കഴിയുന്നുവെന്ന തിരിച്ചറിവില്‍ ഐപാഡ് പോലുള്ള ടാബ്‌ലെറ്റുകളില്‍പ്പോലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് സൈറ്റ് തയാറാക്കിയിരിക്കുന്നത്.

1953 മുതല്‍ മര്‍ലിന്‍ മണ്‍റോയുടെ ചിത്രങ്ങളുമായി ആരംഭിച്ച പ്ലേബോയ് മാസികയുടെ അമ്പത്തിയേഴ് വര്‍ഷത്തെ 682 ലക്കങ്ങളാണ് ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തിരിയ്ക്കുന്നത്. ഒരു ലക്ഷത്തി മുപ്പതിനായിരം പേജുകളിലായി ചിത്രങ്ങളും അഭിമുഖങ്ങളും റിപ്പോര്‍ട്ടുകളും എന്തിന് പരസ്യങ്ങള്‍ പോലും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പ്രതിമാസം എട്ട് ഡോളറോ വാര്‍ഷിക വരിസംഖ്യയായി 60 ഡോളറോ മുടക്കിയാല്‍ പ്ലേബോയ്‌യുടെ ചരിത്രം മുഴുവന്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും.

English summary
Moving further in to the digital age, Playboy Enterprises is archiving its entire magazine online by launching the web-based subscription i.Playboy.com, the company announced today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X