ലൈംഗികപീഡനം: കാന് ജാമ്യം കിട്ടി

ജാമ്യ തുകയായി 10 ലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും മാന്‍ഹാട്ടനിലെ അപ്പാര്‍ട്ടുമെന്റില്‍നിന്ന് പുറത്തുപോകരുതെന്നുമുള്ള വ്യവസ്ഥകളിലാണ് കോടതി കാന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭാര്യയുടെകൂടെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നതിനുമാത്രമാണ് കോടതി അദ്ദേഹത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
കാന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ആദ്യം ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തക കൂടിയായ കാനിന്റെ ഭാര്യയുടെ അമേരിക്കന്‍ ബന്ധങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിയാണ് അഭിഭാഷകര്‍ ജാമ്യം നേടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ മാന്‍ഹാട്ടനിലെ ആഡംബര ഹോട്ടലിലെ ജീവനക്കാരിയുടെ പരാതിപ്രകാരമാണ് കാനിനെ വിമാനത്തില്‍ നിന്നിറക്കി അറസ്റ്റു ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.












Click it and Unblock the Notifications