കോണ്‍സ്റ്റബിളിനെ തല്ലിയ നടി അറസ്റ്റില്‍
ബാംഗ്ലൂര്‍: ട്രാഫിക് സിഗ്നല്‍ തെറ്റിച്ചത് ചോദ്യം ചെയ്ത കോണ്‍സ്റ്റബിളിനെ നടി തല്ലി. കന്നഡ ടിവി താരം മൈത്രേയിയാണ് കോണ്‍സ്റ്റബിളിനെ തല്ലിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൈത്രേയി ഉള്‍പ്പെടെ നാലു സ്ത്രീകള്‍ അറസ്റ്റിലായി. മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇവരെ നാലുപേരെയും റിമാന്റ് ചെയ്തു.
മൈത്രേയിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ ട്രാഫിക് സിഗ്‌നല്‍ ശ്രദ്ധിക്കാതെ മുന്നോട്ടു പോയതു ഗിരിയാസ് ജങ്ഷനിലുണ്ടായിരുന്ന പൊലീസ് അടുത്ത ജങ്ഷനിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ശിവകുമാറിനെ അറിയിച്ചു.
മൈത്രേയിയുടെ വണ്ടി അടുത്ത ജംക്ഷനില്‍ എത്തിയപ്പോള്‍ ശിവകുമാര്‍ അത് തടയുകയും പിഴയടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉടനെ മൈത്രേയി ക്ഷുഭിതയായി കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചു, പിന്നാലെ കാറിലുണ്ടായിരുന്ന മൈത്രേയിയുടെ ഒരു കൂട്ടുകാരിയും ശിവകുമാറിനെ തല്ലുകയായിരുന്നു.
ഉടന്‍തന്നെ ശിവകുമാര്‍ സംഭവം ബസവേശ്വര പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. അവിടെനിന്നെത്തിയ പൊലീസ് സംഘമാണ് മൈത്രേയിയെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.
ബസവേശ്വരനഗറിലുള്ള ഒരു കല്യാണ മണ്ഡപത്തിലേയ്ക്ക് പോകുന്ന വഴിയ്ക്കാണ് മൈത്രേയിയും കൂട്ടരും ട്രാഫിക് സിഗ്നല്‍ തെറ്റിച്ചത്.












Click it and Unblock the Notifications